Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Government Offices

സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിവസം അഞ്ചാകുമ്പോൾ

സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഓ​​​​​​ഫീ​​സു​​​​​​ക​​​​​​ളു​​​​​​ടെ പ്ര​​​​​​വൃ​​​​​​ത്തി​​ദി​​​​​​വ​​​​​​സം അ​​​​​​ഞ്ചാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നെ​​​​​​പ്പ​​​​​​റ്റി​​​​​​യു​​​​​​ള്ള ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ൾ ഇ​​​​​​പ്പോ​​​​​​ൾ സ​​​​​​ജീ​​​​​​വ​​​​​​മാ​​​​​​ണ​​​​​​ല്ലോ? പ്ര​​​​​​വൃ​​​​​​ത്തി​​ദി​​​​​​വ​​​​​​സം അ​​​​​​ഞ്ചാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നോ​​​​​​ട് ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രു​​​​​​ടെ സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ൾ​​​​​​ക്കു മു​​​​​​മ്പേ അ​​​​​​നു​​​​​​കൂ​​​​​​ല നി​​​​​​ല​​​​​​പാ​​​​​​ടാ​​​​​​ണു​​​​​​ള്ള​​​​​​ത്. പ്ര​​​​​​വൃ​​​​​​ത്തി​​ദി​​​​​​വ​​​​​​സം അ​​​​​​ഞ്ചാ​​​​​​ക്കു​​​​​​ന്ന​​​​​​തു​​വ​​​​​​ഴി സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഓ​​​​​​ഫീ​​​​​​സു​​​​​​ക​​​​​​ളി​​​​​​ലെ വൈ​​​​​​ദ്യു​​​​​​തി, വാ​​​​​​ഹ​​​​​​നം, വെ​​​​​​ള്ളം എ​​​​​​ന്നി​​​​​​വ​​​​​​യു​​​​​​ടെ ഉ​​​​​​പ​​​​​​യോ​​​​​​ഗം കു​​​​​​റ​​​​​​ച്ച് ചെ​​​​​​ല​​​​​​വ് കു​​​​​​റ​​​​​​യ്ക്കാം എ​​​​​​ന്നാ​​​​​​ണ് സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ പ്ര​​​​​​തീ​​​​​​ക്ഷ. ഇ​​​​​​ത് എ​​​​​​ത്ര​​​​​​മാ​​​​​​ത്രം പ്രാ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക​​​​​​മാ​​​​​​ണ് എ​​​​​​ന്നു ക​​​​​​ണ്ടു​​​​ത​​​​​​ന്നെ അ​​​​​​റി​​​​​​യേ​​​​​​ണ്ടി​​​​​​വ​​​​​​രും. ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​ർ കു​​​​​​ടും​​​​​​ബ​​​​​​ത്തോ​​​​​​ടൊ​​​​​​പ്പം കൂ​​​​​​ടു​​​​​​ത​​​​​​ൽ സ​​​​​​മ​​​​​​യം ചെ​​​​​​ല​​​​​​വ​​​​​​ഴി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന് സൗ​​​​​​ക​​​​​​ര്യ​​മൊ​​​​​​രു​​​​​​ക്കി അ​​​​​​തു​​​​​​വ​​​​​​ഴി അ​​​​​​വ​​​​​​ർ​​​​​​ക്ക് കൂ​​​​​​ടു​​​​​​ത​​​​​​ൽ ന​​​​​​ന്നാ​​​​​​യി ജോ​​​​​​ലി​​​​​​യി​​​​​​ൽ ശോ​​​​​​ഭി​​​​​​ക്കാ​​​​​​നാ​​​​​​കും എ​​​​​​ന്ന​​​​​​താ​​​​​​യി​​​​​​രി​​​​​​ക്കാം അ​​​​​​ഞ്ചാ​​​​​​യി കു​​​​​​റ​​​​​​യ്ക്കാ​​​​​​ൻ പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ ഒ​​​​​​രു കാ​​​​​​ര​​​​​​ണം. കൂ​​​​​​ടാ​​​​​​തെ, ഭ​​​​​​ര​​​​​​ണ​​പ​​​​​​രി​​​​​​ഷ്കാ​​​​​​ര ക​​​​​​മ്മീ​​​​​​ഷ​​​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​വും പ്ര​​​​​​വൃ​​​​​​ത്തിദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ൾ അ​​​​​​ഞ്ചാ​​​​​​ക്കി കു​​​​​​റ​​​​​​യ്ക്കു​​​​​​ന്ന​​​​​​തി​​​​​​നെ​​​​​​പ്പ​​​​​​റ്റി ചി​​​​​​ന്തി​​​​​​ക്കാ​​​​​​ൻ സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന് പ്രേ​​​​​​ര​​​​​​ണ​​​​​​യാ​​​​​​യി​​​​​​ട്ടു​​​​​​ണ്ടാ​​​​​​വാം. അ​​​​​​തോ​​​​​​ടൊ​​​​​​പ്പം, സം​​​​​​ഘ​​​​​​ടി​​​​​​ത​​​​​​രാ​​​​​​യ ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തെ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു​​കാ​​​​​​ല​​​​​​ത്ത് പ്രീ​​​​​​ണി​​​​​​പ്പി​​​​​​ക്കാ​​​​​​നു​​​​​​ള്ള ഒ​​​​​​രു മാ​​​​​​ർ​​​​​​ഗ​​​​​​മാ​​​​​​യി​​​​​​ക്കൂ​​​​​​ടി ഈ ​​​​​​അ​​​​​​വ​​​​​​സ​​​​​​ര​​​​​​ത്തെ ചി​​​​​​ല​​​​​​ർ ക​​​​​​ണ്ടി​​​​​​രി​​​​​​ക്കാം.

പൊ​​​​​​തു​​​​​​ജ​​​​​​ന​​​​​​ത്തി​​​​​​ന് സേ​​​​​​വ​​​​​​നം ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​വേ​​​​​​ണ്ടി​​​​​​യാ​​​​​​ണ് സ​​​​​​ർ​​​​​​ക്കാ​​​​​​ർ വ​​​​​​കു​​​​​​പ്പു​​​​​​ക​​​​​​ളും സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഓ​​​​​​ഫീ​​​​​​സു​​​​​​ക​​​​​​ളും പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​ത്. പ്ര​​​​​​വൃ​​​​​​ത്തി​​ദി​​​​​​വ​​​​​​സം അ​​​​​​ഞ്ചാ​​​​​​യി കു​​​​​​റ​​​​​​യ്ക്കു​​​​​​മ്പോ​​​​​​ൾ പൊ​​​​​​തു​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​നു​​വേ​​​​​​ണ്ടി​​​​​​യു​​​​​​ള്ള സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ എ​​​​​​ന്ന വി​​​​​​വ​​​​​​ക്ഷ മാ​​​​​​റ്റി പൊ​​​​​​തു​​സ​​​​​​മൂ​​​​​​ഹം സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ​​​​​​ക്കു വേ​​​​​​ണ്ടി​​​​​​യാ​​​​​​ണ് എ​​​​​​ന്ന തോ​​​​​​ന്ന​​​​​​ലാ​​​​​​ണ് സൃ​​​​​​ഷ്‌​​ടി​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​ത്. നി​​​​​​കു​​​​​​തി​​ദാ​​​​​​യ​​​​​​ക​​​​​​രാ​​​​​​യ പൊ​​​​​​തു​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന് എ​​​​​​ങ്ങ​​​​​​നെ മി​​​​​​ക​​​​​​ച്ച സേ​​​​​​വ​​​​​​നം ആ​​​​​​ഴ്ച​​​​​​യി​​​​​​ൽ എ​​​​​​ല്ലാ ദി​​​​​​വ​​​​​​സ​​​​​​വും, ദി​​​​​​വ​​​​​​സ​​​​​​ത്തി​​​​​​ൽ 24 മ​​​​​​ണി​​​​​​ക്കൂ​​​​​​റും ന​​​​​​ൽകാം എ​​​​​​ന്ന് ചി​​​​​​ന്തി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​ പ​​​​​​ക​​​​​​രം ശ​​​​​​മ്പ​​​​​​ളം ന​​​​​​ൽകി നി​​​​​​യ​​​​​​മി​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കുവേ​​​​​​ണ്ടി മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ കൊ​​​​​​ണ്ടു​​​​​​വ​​​​​​രാ​​​​​​നു​​​​​​ള്ള തീ​​​​​​വ്ര​​ശ്ര​​​​​​മ​​​​​​മാ​​​​​​ണ് വെ​​​​​​ളി​​​​​​വാ​​​​​​കു​​​​​​ന്ന​​​​​​ത്. സ്വ​​​​​​കാ​​​​​​ര്യ മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ൾ ദി​​​​​​വ​​​​​​സം മു​​​​​​ഴു​​​​​​വ​​​​​​നും ആ​​​​​​ഴ്ച​​​​​​യി​​​​​​ൽ ഏ​​​​​​ഴ് ദി​​​​​​വ​​​​​​സ​​​​​​വും പൊ​​​​​​തു​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന് മ​​​​​​ത്സ​​​​​​ര​​​​​​ബു​​​​​​ദ്ധി​​​​​​യോ​​​​​​ടെ കൂ​​​​​​ടു​​​​​​ത​​​​​​ൽ സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ ന​​​​​​ൽകാ​​​​​​ൻ പ​​​​​​രി​​​​​​ശ്ര​​​​​​മി​​​​​​ക്കു​​​​​​മ്പോ​​​​​​ഴാ​​​​​​ണ് സ​​​​​​ർ​​​​​​ക്കാ​​​​​​ർ മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ൽ പ്ര​​​​​​തി​​​​​​ഫ​​​​​​ലം പ​​​​​​റ്റു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്ക് കൂ​​​​​​ടു​​​​​​ത​​​​​​ൽ ഇ​​​​​​ള​​​​​​വ് ന​​​​​​ൽകാ​​​​​​ൻ ആ​​​​​​ലോ​​​​​​ചി​​​​​​ക്കു​​​​​​ന്ന​​​​​​ത്.

»സ​​​​​​ർ​​​​​​ക്കാ​​​​​​ർ ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രു​​​​​​ടെ അ​​​​​​വ​​​​​​ധി

സ്വ​​​​​​കാ​​​​​​ര്യ​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലേ​​​​​​തി​​​​​​ൽ​​​​നി​​​​​​ന്നു വ്യ​​​​​​ത്യ​​​​​​സ്ത​​​​​​മാ​​​​​​യി കൂ​​​​​​ടു​​​​​​ത​​​​​​ൽ അ​​​​​​വ​​​​​​ധി ആ​​​​​​നു​​​​​​കൂ​​​​​​ല്യം ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​വ​​​​രാ​​​​ണ് സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​ർ. ഒ​​​​​​രു വ​​​​​​ർ​​​​​​ഷം ഏ​​​​​​ക​​​​​​ദേ​​​​​​ശം ര​​​​​​ണ്ട് മാ​​​​​​സ​​​​​​ത്തി​​​​​​ല​​​​​​ധി​​​​​​കം അ​​​​​​വ​​​​​​ധി​​​​​​യു​​ണ്ട്. ജോ​​​​​​ലി​​​​​​യി​​​​​​ലെ പി​​​​​​രി​​​​​​മു​​​​​​റു​​​​​​ക്ക​​​​​​വും മ​​​​​​ടു​​​​​​പ്പും ഒ​​​​​​ഴി​​​​​​വാ​​​​​​ക്കാ​​​​​​നാ​​​​​​ണ് ഇ​​​​​​പ്ര​​​​​​കാ​​​​​​രം അ​​​​​​വ​​​​​​ധി അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്കു​​​​​​ന്ന​​​​​​ത്. എ​​​​​​ന്നാ​​​​​​ൽ, ചി​​​​​​ല അ​​​​​​വ​​​​​​ധി​​​​​​ക​​​​​​ൾ എ​​​​​​ടു​​​​​​ക്കാ​​​​​​തെ അ​​​​​​ത് പ​​​​​​ണ​​​​​​മാ​​​​​​ക്കി (ശ​​​​​​മ്പ​​​​​​ള​​​​​​ത്തി​​​​​​ന് തു​​​​​​ല്യം) മാ​​​​​​റ്റാ​​​​​​നു​​​​​​ള്ള അ​​​​​​വ​​​​​​സ​​​​​​രം ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​​​കൊ​​​​​​ണ്ട് പ​​​​​​ല​​​​​​രും അ​​​​​​വ​​​​​​ധി വി​​​​​​റ്റ് കാ​​​​​​ശാ​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത്. ഇ​​​​​​തി​​​​​​ന് മാ​​​​​​റ്റം ഉ​​​​​​ണ്ടാ​​​​​​വ​​​​​​ണം. അ​​​​​​നു​​​​​​വ​​​​​​ദ​​​​​​നീ​​​​​​യ​​​​​​മാ​​​​​​യ അ​​​​​​വ​​​​​​ധി​​​​​​ക​​​​​​ൾ എ​​​​​​ല്ലാ​​​​​​വ​​​​​​രും ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​ണ് ഉ​​​​​​ത്ത​​​​​​ര​​​​​​വു​​​​​​ണ്ടാ​​​​​​കേ​​​​​​ണ്ട​​​​​​ത്. അ​​​​​​ല്ലെ​​​​ങ്കി​​​​​​ൽ അ​​​​​​വ​​​​​​ധി എ​​​​​​ന്ന​​​​​​തു​​​​​​കൊ​​​​​​ണ്ടു​​​​​​ള്ള ല​​​​​​ക്ഷ്യ​​​​​​ത്തി​​​​​​ലേ​​​​​​ക്കെ​​ത്തി​​​​​​ല്ല.
സ​​​​​​ർ​​​​​​ക്കാ​​​​​​ർ മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ല​​​​​​ല്ലാ​​​​​​തെ ഇ​​​​​​ത്ര വി​​​​​​പു​​​​​​ല​​​​​​മാ​​​​​​യ ശ​​​​​​മ്പ​​​​​​ള​​​​​​ത്തോ​​​​​​ടു​​​​​​കൂ​​​​​​ടി​​​​​​യ അ​​​​​​വ​​​​​​ധി അ​​​​​​നു​​​​​​കൂ​​​​​​ല്യം മ​​​​​​റ്റ് ഒ​​​​​​രു മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ലും ഇ​​​​​​വി​​​​​​ടെ നി​​​​​​ല​​​​​​വി​​​​​​ലി​​​​​​ല്ല എ​​​​​​ന്ന കാ​​​​​​ര്യം സ​​​​​​ർ​​​​​​ക്കാ​​​​​​ർ മ​​​​​​റ​​​​​​ക്ക​​​​​​രു​​​​​​ത്.

ജോ​​​​​​ലിദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളു​​​​​​ടെ എ​​​​​​ണ്ണം കു​​​​​​റ​​​​​​യ്ക്കു​​​​​​ന്ന​​​​​​തി​​​​​​ന് ആ​​​​​​നു​​​​​​പാ​​​​​​തി​​​​​​ക​​​​​​മാ​​​​​​യി വി​​​​​​വി​​​​​​ധ അ​​​​​​വ​​​​​​ധി​​​​​​ക​​​​​​ളു​​​​​​ടെ എ​​​​​​ണ്ണ​​​​​​ത്തി​​​​​​ൽ ക്ര​​​​​​മീ​​​​​​ക​​​​​​ര​​​​​​ണം വ​​​​​​രു​​​​​​ത്താ​​​​​​നു​​​​​​ള്ള സ​​​​​​ർ​​​​​​ക്കാ​​​​​​ർ നീ​​​​​​ക്ക​​​​​​ത്തെ ഭ​​​​​​ര​​​​​​ണ​​​​​​പ​​​​​​ക്ഷ സ​​​​​​ർ​​​​​​വീ​​​​​​സ് സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ൾ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ എ​​​​​​തി​​​​​​ർ​​​​​​ക്കുമെ​​​​​​ന്ന കാ​​​​​​ര്യ​​​​​​ത്തി​​​​​​ൽ ത​​​​​​ർ​​​​​​ക്ക​​​​​​മി​​​​​​ല്ല. 2026ലെ ​​​​​​അ​​​​​​വ​​​​​​ധി പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ച്ചാ​​​​​​ൽ ഞാ​​​​​​യ​​​​​​റാ​​​​​​ഴ്ച​​​​​​ക​​​​​​ളും മ​​​​​​റ്റ് അ​​​​​​വ​​​​​​ധി ദി​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി 88 ദി​​​​​​വ​​​​​​സം. കാ​​​​​​ഷ്വ​​​​​​ൽ ലീ​​​​​​വ്, ആ​​​​​​ർ​​​​​​ജി​​​​​​ത അ​​​​​​വ​​​​​​ധി, അ​​​​​​ർ​​​​​​ധവേ​​​​​​ത​​​​​​ന അ​​​​​​വ​​​​​​ധി തു​​​​​​ട​​​​​​ങ്ങി 63ല​​​​​​ധി​​​​​​കം അ​​​​​​വ​​​​​​ധി​​​​​​ക​​​​​​ൾ വേ​​​​​​റെ​​​​​​യും. ഇ​​​​​​തു കൂ​​​​​​ടാ​​​​​​തെ​​​​​​യാ​​​​​​ണ് നി​​​​​​യ​​​​​​ന്ത്രി​​​​​​ത അ​​​​​​വ​​​​​​ധി​​​​​​ക​​​​​​ളും പ്രാ​​​​​​ദേ​​​​​​ശി​​​​​​ക അ​​​​​​വ​​​​​​ധി​​​​​​ക​​​​​​ളും. മ​​​​​​റ്റു ചി​​​​​​ല അ​​​​​​വ​​​​​​ധി​​​​​​ക​​​​​​ൾ ഒ​​​​​​രു ദി​​​​​​വ​​​​​​സ​​​​​​ത്തി​​​​​​ന് പ​​​​​​ക​​​​​​രം ര​​​​​​ണ്ടാ​​​​​​യി അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്കു​​​​​​ന്ന​​​​​​തും ഇ​​​​​​പ്പോ​​​​​​ൾ കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ന് പ​​​​​​രി​​​​​​ചി​​​​​​ത​​​​​​മാ​​​​​​ണ്. ആ​​​​​​ഴ്ച​​​​​​യി​​​​​​ൽ ആ​​​​റു പ്ര​​​​​​വൃ​​​​​​ത്തിദി​​​​​​ന​​​​​​ങ്ങ​​​​​​ളുള്ള ഇ​​​​​​പ്പോ​​​​​​ഴ​​​​​​ത്തെ സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ൽ​​​​പോ​​​​​​ലും ഒ​​​​​​രു സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ൻ കേ​​​​​​വ​​​​​​ലം 214 ദി​​​​​​വ​​​​​​സ​​​​​​ം മാ​​​​​​ത്ര​​​​​​മാ​​​​​​ണ് ജോ​​​​​​ലി​​​​​​ക്ക് എ​​​​​​ത്തേ​​​​​​ണ്ട​​​​​​ത്. പ്ര​​​​​​വൃ​​​​​​ത്തി​​ദി​​​​​​വ​​​​​​സം അ​​​​​​ഞ്ചാ​​​​​​യി കു​​​​​​റ​​​​​​ച്ചാ​​​​​​ൽ വീ​​​​​​ണ്ടും 40 ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ൾ​​കൂ​​​​​​ടി അ​​​​​​വ​​​​​​ധി ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളോ​​​​​​ട് കൂ​​​​​​ട്ടാം. അ​​​​​​ങ്ങ​​​​​​നെ വ​​​​​​ന്നാ​​​​​​ൽ പ്രാ​​​​​​ദേ​​​​​​ശി​​​​​​ക അ​​​​​​വ​​​​​​ധി​​​​​​ക​​​​​​ളും നി​​​​​​യ​​​​​​ന്ത്രി​​​​​​ത അ​​​​​​വ​​​​​​ധി​​​​​​ക​​​​​​ളും ക​​​​​​ണ​​​​​​ക്കാ​​​​​​ക്കാ​​​​​​തെ​​ത​​​​​​ന്നെ 191 ദി​​​​​​വ​​​​​​സം ജോ​​​​​​ലി​​​​​​ക്ക് ഹാ​​​​​​ജ​​​​​​രാ​​​​​​കേ​​​​​​ണ്ട​​​​​​തി​​​​​​ല്ല. അ​​​​​​താ​​​​​​യ​​​​​​ത് ഒ​​​​​​രു വ​​​​​​ർ​​​​​​ഷം കേ​​​​​​വ​​​​​​ലം 174 ദി​​​​​​വ​​​​​​സം മാ​​​​​​ത്രം ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ ജോ​​​​​​ലി​​​​​​ക്ക് പോ​​യാ​​ൽ മ​​തി​​യാ​​കും.

»പൊ​​​​​​തുസ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന് എ​​​​​​ന്താ​​​​​​ണ് നേ​​​​​​ട്ടം?

സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഓ​​​​​​ഫീ​​​​​​സു​​​​​​ക​​​​​​ളു​​​​​​ടെ പ്ര​​​​​​വൃ​​​​​​ത്തി​​ദി​​​​​​വ​​​​​​സം അ​​​​​​ഞ്ചാ​​​​​​ക്കു​​​​​​ന്ന​​​​​​തു​​​​കൊ​​​​​​ണ്ട് എ​​​​​​ന്തു നേ​​​​​​ട്ട​​​​​​മാ​​​​​​ണ് പൊ​​​​​​തു​​സ​​​​​​മൂ​​​​​​ഹ​​​​​​ത്തി​​​​​​ന് ഉ​​​​​​ണ്ടാ​​​​​​വു​​​​​​ക. പൊ​​​​​​തു​​​​​​ജ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ സേ​​​​​​വ​​​​​​ക​​​​​​രാ​​​​​​ണ് സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ർ എ​​​​​​ന്നാ​​​​​​ണ് വ​​​​​​യ്പ്. എ​​​​​​ന്നാ​​​​​​ൽ, ആ​​​​​​ഴ്ച​​​​​​യി​​​​​​ൽ ആ​​​​​​റ് ദി​​​​​​വ​​​​​​സം പ്ര​​​​​​വൃ​​​​​​ത്തിദി​​​​​​ന​​​​​​മാ​​​​​​യി​​​​​​ട്ടു​​​​പോ​​​​​​ലും യ​​​​​​ഥാ​​​​​​സ​​​​​​മ​​​​​​യം സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​ക്കാ​​​​​​രു​​​​​​ടെ ആ​​​​​​വ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ സാ​​​​​​ധി​​​​​​ക്കാ​​​​​​തെ പോ​​​​​​കു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ​​​​​​യും അ​​​​​​ഴി​​​​​​മ​​​​​​തി​​​​​​യു​​​​​​ടെ​​​​​​യും കൈ​​​​​​ക്കൂ​​​​​​ലി​​​​​​യു​​​​​​ടെ​​​​യും വാ​​​​​​ർ​​​​​​ത്ത​​​​​​ക​​​​ളാ​​​​​​ണ് മി​​​​​​ക്ക ദി​​​​​​വ​​​​​​സ​​​​​​വും പു​​​​​​റ​​​​​​ത്തു​​​​വ​​​​​​രു​​​​​​ന്ന​​​​​​ത്. പൊ​​​​​​തു​​​​​​ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി നേ​​​​​​രി​​​​​​ട്ട് ഇ​​​​​​ട​​​​​​പെ​​​​​​ടു​​​​​​ന്ന സ​​​​​​ർ​​​​​​ക്കാ​​​​​​ർ ഓ​​​​​​ഫീസു​​​​​​ക​​​​​​ളി​​​​​​ൽ പ​​​​​​ല​​​​​​തി​​​​​​ലും സാ​​​​​​ക്ഷ്യ​​​​​​പ​​​​​​ത്ര​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും മ​​​​​​റ്റ് സേ​​​​​​വ​​​​​​ന​​​​​​ങ്ങ​​​​​​ൾ​​​​​​ക്കും അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ച്ചാ​​​​​​ൽ നി​​​​​​ശ്ചി​​​​​​ത എ​​​​​​ണ്ണം പ്ര​​​​​​വൃ​​​​​​ത്തി​​ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക​​​​കം സേ​​​​​​വ​​​​​​നം ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കും എ​​​​​​ന്നാ​​​​​​ണ് നി​​​​​​ഷ്ക​​​​​​ർ​​​​​​ഷി​​​​​​ക്കു​​​​​​ന്ന​​​​​​ത്. അ​​​​​​ങ്ങ​​​​​​നെ​​​​​​യു​​​​​​ള്ള സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ്ര​​​​​​വൃ​​​​​​ത്തി​​ദി​​​​​​വ​​​​​​സം അ​​​​​​ഞ്ചാ​​​​​​യി കു​​​​​​റ​​​​​​ച്ചാ​​​​​​ൽ സാ​​​​​​ധാ​​​​​​ര​​​​​​ണ പൗ​​​​​​ര​​​​​​ൻ സേ​​​​​​വ​​​​​​ന​​​​​​ത്തി​​​​​​നുവേ​​​​​​ണ്ടി കൂ​​​​​​ടു​​​​​​ത​​​​​​ൽ ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ൾ കാ​​​​​​ത്തി​​​​​​രി​​​​​​ക്കേ​​​​​​ണ്ട സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​മു​​ണ്ടാ​​കും. ഇ​​​​​​ത് ഒ​​​​​​രി​​​​​​ക്ക​​​​​​ലും അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ക്കാ​​​​​​ൻ പാ​​​​​​ടി​​​​​​ല്ല. കു​​​​​​റ​​​​​​ച്ച് വൈ​​ദ്യു​​തി​​​​ ചാ​​​​​​ർ​​​​​​ജും വെ​​​​​​ള്ള​​​​​​ക്ക​​​​​​ര​​​​​​വും ഇ​​​​​​ന്ധ​​​​​​നച്ചെ​​​​​​ല​​​​​​വും കു​​​​​​റ​​​​​​യ്ക്കു​​​​​​ന്ന​​​​​​തി​​​​​​നേ​​​​​​ക്കാ​​​​​​ൾ പ്ര​​​​​​ധാ​​​​​​ന​​​​​​മാ​​​​​​ണ് നി​​​​​​കു​​​​​​തി​​ദാ​​​​​​യ​​​​​​ക​​​​​​ർ​​​​​​ക്ക് യ​​​​​​ഥാ​​​​​​സ​​​​​​മ​​​​​​യം സേ​​​​​​വ​​​​​​ന​​​​​​ങ്ങ​​​​​​ൾ ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന​​​​​​ത്. അ​​​​​​തി​​​​​​നു​​​​വേ​​​​​​ണ്ട ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ളാ​​​​​​ണ് സ​​​​​​ർ​​​​​​ക്കാ​​​​​​ർ സ​​​​​​ർ​​​​​​വീ​​​​​​സ് സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളു​​​​​​മാ​​​​​​യി ന​​​​​​ട​​​​​​ത്തേ​​​​​​ണ്ട​​​​​​ത്.

»പ​​​​​​ക​​​​​​രം വ​​​​​​രു​​​​​​ത്തു​​​​​​മെ​​​​​​ന്ന് പ​​​​​​റ​​​​​​യു​​​​​​ന്ന മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ

ഉ​​​​​​ച്ച​​​​​​ഭ​​​​​​ക്ഷ​​​​​​ണ സ​​​​​​മ​​​​​​യം 15 മി​​​​​​നി​​​​​​റ്റ് കു​​​​​​റ​​​​​​യ്ക്കു​​​​​​ക, രാ​​​​​​വി​​​​​​ലെ​​​​​​യും വൈ​​​​​​കു​​​​​​ന്നേ​​​​​​ര​​​​​​വും ഓ​​​​​​ഫീ​​​​​​സ് സ​​​​​​മ​​​​​​യം വ​​​​​​ർ​​​​​​ധി​​​​​​പ്പി​​​​​​ക്കു​​​​​​ക, അ​​​​​​വ​​​​​​ധി​​​​​​ക​​​​​​ളി​​​​​​ൽ നാ​​​​​​മ​​​​​​മാ​​​​​​ത്ര എ​​​​​​ണ്ണം കു​​​​​​റ​​​​​​യ്ക്കു​​​​​​ക, ലീ​​​​​​വ് സ​​​​​​റ​​​​​​ണ്ട​​​​​​റി​​​​​​ൽ മാ​​​​​​റ്റം വ​​​​​​രു​​​​​​ത്തു​​​​​​ക തു​​​​​​ട​​​​​​ങ്ങി​​​​​​യ മാ​​​​​​റ്റ​​​​​​ങ്ങ​​​​​​ൾ​​കൂ​​​​​​ടി കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്ന് പ്ര​​​​​​വൃ​​​​​​ത്തിദി​​​​​​വ​​​​​​സം അ​​​​​​ഞ്ചാ​​​​​​ക്കു​​​​​​ന്ന​​​​​​ത് സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചാ​​​​​​ണ് ച​​​​​​ർ​​​​​​ച്ച​​​​​​ക​​​​​​ൾ പു​​​​​​രോ​​​​​​ഗ​​​​​​മി​​​​​​ക്കു​​​​​​ന്ന​​​​​​ത്. അ​​​​തി​​​​നി​​​​ടെ ഓ​​​​​​ഫീ​​​​​​സ് പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ങ്ങ​​​​​​ൾ സു​​​​​​ഗ​​​​​​മ​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി പ്രാ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക​​​​​​മാ​​​​​​ക്കി​​​​​​യ ഓ​​​​​​ൺ​​​​​​ലൈ​​​​​​ൻ സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളും ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​രു​​​​​​ടെ കൃ​​​​​​ത്യ​​​​​​നി​​​​​​ഷ്ഠ​​​​യ്ക്കു​​​​വേ​​​​​​ണ്ടി രൂ​​​​​​പി​​​​​​ക​​​​​​രി​​​​​​ച്ച പ​​​​​​ഞ്ചിം​​​​​​ഗ് രീ​​​​​​തി​​​​​​യും ഇ​​​​​​പ്പോ​​​​​​ഴും പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​ക്കാ​​​​​​നാ​​​​​​യി​​​​​​ട്ടി​​​​​​ല്ല.

Latest News

Corehub Up